Wednesday, 22 July 2020

4, 5 ക്ലാസ്സുകളിലെ സംസ്കൃതപാഠപുസ്തകങ്ങള്

നമസ്തേ

   ഭാരതീയവിദ്യാനികേതന് പുതിയ ശ്രേണിയിലുള്ള പുസ്തകങ്ങളാണല്ലോ. ഒന്നു മുതല് മൂന്ന് വരെ പഠിപ്പിക്കുന്നത്. നാല്, അഞ്ച് ക്ലാസ്സുകളിലെ പുസ്തകങ്ങള് വരും വർഷങ്ങളില് പുതിയ ശ്രേണിക്കനുസരിച്ച് പരിഷ്കരിക്കും. ഇപ്പോള് നമ്മള് ഉപയോഗിച്ച് വരുന്ന നാല് അഞ്ച് ക്ലാസ്സുകളിലെ പുസ്തകങ്ങള് താഴെയുള്ള ലിങ്കില് ലഭ്യമാണ്

നാലാം ക്ലാസ്സിലെ സംസ്കൃതപാഠപുസ്തകം


അഞ്ചാം ക്ലാസ്സിലെ സംസ്കൃതപാഠപുസ്തകം



Tuesday, 14 July 2020

6, 7, 8 രുചിരാ പാഠപുസ്തകാനി

6, 7, 8 ക്ലാസ്സുകളില് ഇപ്പോള്   ഉപയോഗിക്കുന്ന രുചിരാ പാഠപുസ്തകങ്ങള് താഴെയുള്ള ലിങ്കില് ലഭ്യമാണ്

രുചിരാ ഭാഗം 1 -  ക്ലാസ് 6

http://ncert.nic.in/textbook/textbook.htm?fhsk1=0-15

രുചിരാ ഭാഗം 2 -  ക്ലാസ് 7

http://ncert.nic.in/textbook/textbook.htm?ghsk1=0-15

രുചിരാ ഭാഗം 3 -  ക്ലാസ് 8

http://ncert.nic.in/textbook/textbook.htm?hhsk1=0-15

Saturday, 11 July 2020

തൃതീയാ കക്ഷ്യാ - പ്രഥമം ഗീതം - ഭാരതമാതാ



നമസ്തേ,
   
    മൂന്നാം ക്ലാസ്സിലെ ആദ്യത്തെ ഗീതമാണ് ഭാരതമാതാ. ഈ ക്ലാസ്സ് മുതല് ദേവനാഗരീ ലിപിയില് മാത്രമാണ് പാഠങ്ങള് ഉണ്ടായിരിക്കുക. ഈ ഗീതം ദേശഭക്തിയുണര്ത്തുന്ന ഗീതമാണ്. കുട്ടികള് ഒറ്റയ്ക്കും ഗ്രൂപ്പ് ആയും പാടിശീലിക്കുക. പല ഈണങ്ങളില് പാടാവുന്നതാണ്. വായിക്കാനും എഴുതാനുമുള്ള നൈപുണ്യവും ഈ ക്ലാസ്സുമുതല് നേടേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളും ഉറപ്പു വരുത്തുക. 



Friday, 10 July 2020

ദ്വിതീയാ കക്ഷ്യാ - പ്രഥമം ഗീതം - മധുരഗീതം



നമസ്തേ,

    രണ്ടാം ക്ലാസ്സിലെ ഒന്നാമത്തെ പാഠം മധുരഗീതം ആണ്. ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില് ഒരാളായ വല്ലഭാചാര്യർ രചിച്ച മധുരാഷ്ടകത്തിലെ ആറ് ശ്ലോകങ്ങളാണ് ഇതില് ഉളളത്. ഭക്തിയുടെ പാരമ്യതയില് ഭക്തന് ഭഗവാന്റെ രൂപവും ഭാവവുമെല്ലാം മധുരമായി തോന്നുന്നു. ഈ ഗീതം ഉച്ചാരണശുദ്ധിയോടെ ചൊല്ലി ശീലിക്കുകയാണ് വേണ്ടത്.  കുട്ടികളുടെ ഉച്ചാരണം കൃത്യമാക്കാനായി അധ്യാപകര് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിത്യവും ചൊല്ലാനായി നിർദ്ദേശിക്കാവുന്നതാണ്. പിന്നീട് ലിംഗഭേദം പഠിക്കുമ്പോഴും വിശേഷണവിശേഷ്യങ്ങള് പഠിക്കുമ്പോഴും ഇത് പ്രയോജനപ്പെടുന്നതാണ്. 


മധുരാഷ്ടകം വരികളും അർത്ഥവും കാണുന്നതിന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക

പ്രഥമാ കക്ഷ്യാ - പ്രഥമം ഗീതം -മാതാ












നമസ്തേ,

ഭാരതീയവിദ്യാനികേതന് ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ ആദ്യത്തെ ഗീതമാണ് മാതാ. ആ യൂണിറ്റിലെ തീം അമ്മ എന്നതാണല്ലോ. കുട്ടി ആദ്യമായി സംസ്കൃതഭാഷയെ പരിചയപ്പെടുന്ന സന്ദര്ഭമാണിത്. മാതൃഭാഷയില് തന്നെ അമ്മ ചെയ്തുതരുന്ന ഒന്നുരണ്ടു കാര്യങ്ങള് പറഞ്ഞതിനു ശേഷം കുട്ടികളെക്കൊണ്ട് തന്നെ കൂടുതല് കാര്യങ്ങള്  പറയിക്കുക. അമ്മയിലേക്കും അമ്മ ചെയ്യുന്ന കാര്യങ്ങളിലേക്കും കുട്ടിയുടെ കൊണ്ടു വരിക. ഗീതത്തിലുള്ള, കുളിപ്പിക്കുന്നു, കുടിപ്പിക്കുന്നു തുടങ്ങിയ വാക്കുകളുടെ സംസ്കൃതപദങ്ങള് പരിചയപ്പെടുത്തിയതിന് ശേഷം ഈണത്തില് പാടിക്കൊടുക്കുക. എല്ലാവരും ആവര്ത്തിച്ച്  ഏറ്റുപാടുക. (ഒരു ഈണം താഴെ കൊടുക്കുന്നു. കുട്ടികള്ക്ക് ഇഷ്ടമുള്ള ഏത് ഈണത്തിലും പാടാവുന്നതാണ്) ഇതിന് ശേഷം മാത്രം  ഉത്തിഷ്ഠതു, ഗായതു, ആഗച്ഛതു തുടങ്ങിയ നിർദ്ദേശങ്ങള് അര്ത്ഥം മനസ്സിലാകാവുന്ന ആംഗ്യത്തോടെ പറഞ്ഞു തുടങ്ങാം. ഇത്തരം ലളിതമായ ഭാഷണശകലങ്ങള് നിർബന്ധമായി അധ്യാപിക പറയണം. കേള്ക്കാനും പറയാനും ഉള്ള അവസരങ്ങള് പരമാവധി ഉണ്ടാവണം. സംസ്കൃതഭാഷയെ അന്യതാബോധവും ഭയവുമില്ലാതെ കുട്ടി പരിചയപ്പെടുക എന്നത് മാത്രമാണ് ഒന്നാം ക്ലാസ്സില് ഉദ്ദേശിക്കുന്നത്.